പറവൂർ: വടക്കേക്കര ഹിന്ദുമത ധർമ്മപരിപാലന സഭ മൂത്തകുന്നം പരുവക്കൽ ഭഗവതി ക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിയേറി. മഹോത്സവദിനങ്ങളിൽ രാവിലെ ഒമ്പതിനും രാത്രി എട്ടിനും എഴുന്നള്ളിപ്പും വിശേഷാൽപൂജകളും നടക്കും. 23ന് വൈകിട്ട് തിരുവാതിരകളി, 26ന് രാവിലെ ഏഴിന് ദേവീമാഹാത്മ്യ പാരായണം, എട്ടിന് ഭദ്രകാളിയിങ്കൽ പഞ്ചവിംശതികലശപൂജ, വൈകിട്ട് ഏഴിന് ദേവിയിങ്കൽ പഞ്ചവിംശതികലശപൂജ. മഹോത്സവദിനമായ 27ന് രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, ഒമ്പതിന് ദേവിയിങ്കൽ പഞ്ചവിംശതികലശപൂജ, ലളിതാസഹസ്രനാമാർച്ചന, പതിനൊന്നിന് അഭിഷേകം, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, രാത്രി എട്ടിന് പൊങ്കാല, പത്തിന് കഥകളി, പുലർച്ചെ ആറാട്ടും വിളിക്കിനെഴുന്നള്ളിപ്പിനുംശേഷം മഹോത്സവത്തിന് കൊടിയിറങ്ങും.