കാലടി: മാനവ സംസ്കൃതി ശ്രീമൂലനഗരം യൂണിറ്റിന്റെ നേതൃത്വത്തിൽ പി.ടി. തോമസ് അനുസ്മരണവും പെരിയാർ നദി സംരക്ഷണസംഗമവും നടത്തി. മാനവ സംസ്കൃതി ജില്ലാ ചെയർമാൻ കെ.വി. പോൾ ഉദ്ഘാടനം ചെയ്തു. വി.വി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എൻ. ഉണ്ണിക്കൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റൊ പി. ആന്റു, പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഷംസുദീൻ തുടങ്ങിയവർ സംസാരിച്ചു. ബാലതാരം ദേവനന്ദന, ചൊവ്വര കടവിൽ വീണ കാറിലുള്ളവരെ രക്ഷിച്ച എബിൻ, ജോസഫ് എന്നിവരെ ആദരിച്ചു. പെരിയാർ നദി സംരക്ഷണസംഗമത്തിന്റെ ഭാഗമായി ചൊവ്വര കടവ് പരിസരം വൃത്തിയാക്കുന്നതിന്റെ ഉദ്ഘാടനം ദേവനന്ദ നിർവഹിച്ചു.