പറവൂർ: പറവൂർ മേഖല മോട്ടോർ തൊഴിലാളി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. വി.സി. പത്രോസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമനിധി ബോർഡ് എക്സിക്യുട്ടീവ് ഓഫീസർ ആർ. സുലേഖ, പി.ആർ. പ്രസാദ്, പി.കെ. സുരേന്ദ്രൻ, ടി.എം. ഷേഖ് പരീത്, പറവൂർ ആന്റണി, കെ.ജി. ഹരിലാൽ എന്നിവർ സംസാരിച്ചു. ഡോ. ശ്രീദേവി നേതൃത്വം നൽകി.