മൂവാറ്റുപുഴ: ജനുവരി 20, 21 തീയതികളിൽ വടകരയിൽ നടക്കുന്ന അക്കാഡമിക് കോൺഗ്രസിന് മുന്നോടിയായി മൂവാറ്റുപുഴയിലെ വിദ്യാലയങ്ങളിൽ ക്ലാസുകൾക്ക് തുടക്കം കുറിച്ചു. പായിപ്ര ഗവ യു.പി. സ്കൂളിൽ നടന്ന അനുബന്ധ പരിപാടി മൂവാറ്റുപുഴ ബി.പി.സി ആനി ജോർജ് ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.ഇ. നൗഷാദ്, ഹെഡ്മിസ്ട്രസ് വി.എ. റഹീമ ബീവി, പി.ടി.എ വൈസ് പ്രസിഡന്റ് പി.എം.നവാസ്, കെ.എം. നൗഫൽ എന്നിവർ സംസാരിച്ചു. മുളവൂർ ഗവ.യു.പി സ്കൂളിൽ വാർഡ് മെമ്പർ ബെസി എൽദോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.എം. ഉബൈസ്, വൈസ് പ്രസിഡന്റ് നാസർ തടത്തിൽ,​ ഹെഡ്മിസ്ട്രസ് എം.എച്ച്. സുബൈദ എന്നിവർ സംസാരിച്ചു.