കാലടി: മലയാറ്റൂർ ഗവ. എൽ.പി സ്കൂൾ കെട്ടിട ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് വിൻസൻ കോയിക്കര അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജി ബിജു, മനോജ് മുല്ലശേരി, സെലിൻ പോൾ, ഷിൽബി ആന്റണി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.അംബിക. ഹെഡ്മാസ്റ്റർ ഒ.പി.ജോയ്, പി.ടി.എ പ്രസിഡന്റ് ബെന്നി കല്ലുക്കുടി എന്നിവർ പങ്കെടുത്തു.