മൂവാറ്റുപുഴ: നാകപ്പുഴ സെന്റ് മേരീസ് ഹൈസ്കൂളിലെ ക്രിസ്മസ് ആഘോഷം മാനേജർ ഫാ. പോൾ നെടുമ്പുറം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മിനി ഫ്രാൻസിസ്, പി.ടി.എ പ്രസിഡന്റ് ടി.വി. മനോജ് , എം.പി.ടി.എ പ്രസിഡന്റ് സാലി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.