
കൊച്ചി: സി.എം.എഫ്.ആർ.ഐയിൽ 28 മുതൽ 30 വരെ നടക്കുന്ന 'മില്ലറ്റും മീനും' ഭക്ഷ്യമേളയോടനുബന്ധിച്ച് പാചക മത്സരം നടത്തും. ചെറുധാന്യങ്ങളും മീനും ചേർത്തുള്ള വിഭവങ്ങളാണ് തയ്യാറാക്കേണ്ടത്. 15 വയസിനു മുകളിലുള്ളവർക്കായി നടത്തുന്ന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം 7500, 5000, 2500 രൂപവീതം. രുചിക്കൂട്ടുകളുമായി ബന്ധപ്പെട്ട് 250 ൽ വാക്കിൽ കവിയാത്ത ആശയങ്ങൾ 25 ന് മുമ്പ് ഗൂഗിൾ ഫോമിൽ അയയ്ക്കണം. ലിങ്ക്: https://forms.gle/RL8zK6uzeYgzn3Sr7. വെബ്‌സൈറ്റ്: www.kvkernakulam.icar.gov.in. ഫോൺ: 9746469404.
മീനുകൾ, ചെറുധാന്യങ്ങൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവയുടെ വില്പന, ഭക്ഷ്യമേള, ചർച്ച, സെമിനാറുകൾ തുടങ്ങിയവ മേളയിലുണ്ടാകും.