പെരുമ്പാവൂർ: കുറുപ്പംപടി സെന്റ്. കുര്യാക്കോസ് കോളേജിലെ എൻ.എസ്. എസ് യൂണിറ്റിന്റെ "കൂട് " ഭവന പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ നിർമ്മാണം പൂർത്തിയായി. വാഴക്കുളം ചെമ്പറക്കിയിൽ എൻ.എസ്. എസ് വോളന്റിയറിനുവേണ്ടിയാണ് വീട് നിർമ്മിച്ചത്. കോളേജ് മാനേജർ ബെന്നി വർഗീസ് താക്കോൽ ദാനം നിർവഹിച്ചു. സെന്റ്. മേരിസ് ട്രസ്റ്റ്‌ ചെയർമാൻ വർഗീസ് കീരാംകുഴിയിൽ, ട്രസ്റ്റ്‌ സെക്രട്ടറി ഫെജിൻ പോൾ, എൽദോ മത്തായി, പ്രിൻസിപ്പൽ ഡോ. സണ്ണി കുര്യാക്കോസ്, എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ ഫാ. എൽദോസ് കെ. ജോയ്, രേണു ജോസഫ്, അഞ്ജലി എസ്. നായർ എന്നിവർ സംസാരിച്ചു.