പെരുമ്പാവൂർ: മുൻ മുനിസിപ്പൽ ചെയർമാനും എസ്.എൻ.ഡി.പി യോഗം ഡയറക്ടറും സി.പി.എം നേതാവുമായിരുന്ന ഡോ. കെ.എ. ഭാസ്കരന്റെ സ്മരണയ്ക്കായി രൂപീകരിച്ച ട്രസ്റ്റിന്റെ പ്രവർത്തനവും മെമ്പർഷിപ്പ് വിതരണവും ആരംഭിച്ചു. ട്രസ്റ്റിന്റെ ഉദ്ഘാടനം ഡോ. ജോസ് ചാക്കോ പെരിയപ്പുറം നിർവഹിച്ചു.
മെമ്പർഷിപ്പ് വിതരണം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.കെ.സോമൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ് ലോ ഗോ പ്രകാശനം ചെയ്തു. ജോസ് തെറ്റയിൽ, ബാബു ജോസഫ്, കെ.കെ. അഷറഫ്, സി.എം. അബ്ദുൾ കരിം, ശാരദ മോഹൻ, കെ.കെ. കർണൻ, ഡോ. ബി. ഷൈൻ, ബി.മണി, ടി.വി. പത്മനാഭൻ എന്നിവർ സംസാരിച്ചു.