മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മൂവാറ്റുപുഴ വെസ്റ്ര് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പെൻഷൻ ദിനാചരണം ഫാ. ഡോ.ആന്റണി പുത്തൻകുളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എ. സുബ്രമണ്യ ആചാരി അദ്ധ്യക്ഷത വഹിച്ചു. പി.അർജുനൻ, കെ.കെ.ഐസക്ക്, പി.ഐ. വിശ്വംഭരൻ, രാജശേഖരൻ നായർ, എം.എം. വിലാസിനി, എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു.