പെരുമ്പാവൂർ: എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജനുവരി ഒന്നു വരെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സരസ് മേള 2023ന്റെ ദീപശിഖയ്ക്ക് രായമംഗലം പഞ്ചായത്തിൽ സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, സി.ഡി.എസ് ചെയർപേഴ്സൺ ഗിരിജ സുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് ദീപശിഖ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയ്, മെമ്പർ സെക്രട്ടറി ബിനോയ് മത്തായി, ജെ.എസ്. അബ്ദുൾ ലത്തീഫ്, വി.ഇ.ഒ അനൂപ് എന്നിവർ സംസാരിച്ചു.