മൂവാറ്റുപുഴ: എച്ച് ആൻഡ് ആർ ബ്ലോക്ക്, അഹല്യ ഐ ഫൗണ്ടേഷൻ, തൃക്കളത്തൂർ പ്രവദ പബ്ലിക് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.അർജുനൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.എസ്. സജീവൻ അദ്ധ്യക്ഷത വഹിച്ചു. പി.ആർ.ഒമാരായ കിരൺ, എബിൻ ജോസ് എന്നിവർ സംസാരിച്ചു.