കൂത്താട്ടുകുളം ക്രിസ്മസ്, പുതുവത്സരാഘോഷ ആരവങ്ങൾക്കൊപ്പം
വായനമധുരം തീർക്കാൻ കൂത്താട്ടുകുളം ഗവ.യു.പി. സ്കൂൾ കുട്ടികൾക്ക് പുസ്തകങ്ങളുമായി സാന്റക്ലോസുമാർ എത്തി. ലൈബ്രറേറിയൻ കെ.ജി. മല്ലികയുടെ നേതൃത്വത്തിൽ ക്രിസ്മസ് അപ്പൂപ്പൻമാരായി വേഷമിട്ട കുട്ടികൾ കരോൾ ഗാനങ്ങളുടെ അകമ്പടിയോടെയാണ്
പുസ്തകങ്ങളുമായി ക്ലാസുകൾ സന്ദർശിച്ചത്.
സാന്റയും നോവലിസ്റ്റ് ശ്രീപാർവതിയും ചേർന്ന് പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മനോജ് കരുണാകരൻ അദ്ധ്യക്ഷനായി. കൗൺസിലർമാരായ അംബിക രാജേന്ദ്രൻ, ജിജി ഷാനവാസ്,
ഹെഡ്മിസ്ട്രസ് ടി.വി. മായ, എം.കെ. ഹരികുമാർ ,ഹണി റെജി, ആർ. വത്സലാ ദേവി, എ.വി. മനോജ്, സി.എച്ച്. ജയശ്രീ, ബിസ്മി ശശി എന്നിവർ സംസാരിച്ചു.