കൂത്താട്ടുകുളം: കാക്കൂർ കാളവയൽ ആഘോഷം നടക്കുന്ന പ്രദേശത്തെ ഫെസ്റ്റിവൽ ഏരിയയായി പ്രഖ്യാപിക്കണമെന്ന നിർദേശം നിയമസഭയ്ക്ക് മുന്നിൽവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. അനൂപ് ജേക്കബ് എം.എൽ.എയ്ക്ക് തിരുമാറാടി പഞ്ചായത്ത് അംഗം നെവിൻ ജോർജ് കത്തുനൽകി.

കാളവയൽ കാർഷിക മേളയെ പഴയകാല പ്രൗഢിയിലേക്ക് തിരിച്ചെത്തിക്കാനും നടത്തിപ്പ് സുഗമമാക്കാനും ഇതിലൂടെ കഴിയുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.