
തോപ്പുംപടി : കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ബി.ഒ.ടി പാലം ഉപരോധിച്ചു. പ്യാരി ജംഗ്ഷനിൽ നിന്ന് പ്രകടനത്തോടെ ആരംഭിച്ച പ്രതിഷേധം കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രമണ്യം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.പി.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. എ.ആർ. ശ്രീകുമാർ, ദിലീപ് കുഞ്ഞുകുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. സഗീർ, കൗൺസിലർ അഭിലാഷ് തോപ്പിൽ, ജോൺ അലോഷ്യസ്, സി. എക്സ്. ജൂഡ്, ഇ. ജെ. അവറാച്ചൻ, എം. എച്ച്. ഹരേഷ്, ജോസഫ് സുമീത്, ടി. എം. റിഫാസ്, ലിജി ടൈററ്റസ് എന്നിവർ നേതൃത്വം നൽകി.