കൂത്താട്ടുകുളം: റോഡിൽ കിടന്നുകിട്ടിയ രണ്ടു പവന്റെ
സ്വർണമോതിരം ഉടമയ്ക്ക് തിരികെനൽകി വീട്ടമ്മ. കൂത്താട്ടുകുളം രാമപുരം ജംഗ്ഷന് സമീപം താമസിക്കുന്ന അഖിൽ വിനായകന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്കാണ് കഴിഞ്ഞ ദിവസം
രാമപുരം കവലയിൽ നിന്ന് മോതിരം ലഭിച്ചത്.
ഉടൻ അവർ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ മോതിരം ഏൽപ്പിച്ചു. രാമപുരം കീഴാക്കൻ ഇല്ലം ശ്രീകുമാരൻ നമ്പൂതിരിയുടെ മോതിരമാണ് നഷ്ടമായത്. മോതിരം നഷ്ടപ്പെട്ട വിവരം അറിയിക്കാൻ പൊലീസിൽ എത്തിയ അദ്ദേഹത്തിന്
സ്റ്റേഷൻ ഓഫീസർ പി.ജെ. നോബിളിന്റെ സാന്നിധ്യത്തിൽ കൃഷ്ണപ്രിയ മോതിരം കൈമാറി.