mudra

കൊച്ചി: വികസിത് ഭാരത് സങ്കല്പ് യാത്രയുടെ എറണാകുളം ജില്ലയിലെ നഗര പര്യടനത്തിന്റെ ഭാഗമായി പി.എം സ്വാനിധി, മുദ്ര വായ്പകൾ വിതരണം ചെയ്തു. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിലെ യാത്രയുടെ പര്യടനം പാലക്കാട് മുനിസിപ്പാലിറ്റി കൗൺസിലർ എം. ശശികുമാറും ഡർബാർ ഹാൾ ഗ്രൗണ്ടിനു സമീപം ബാങ്ക് ഒഫ് ബറോഡ ചീഫ് മാനേജർ എസ്. സുജിത്തും ഉദ്ഘാടനം ചെയ്തു. പാലക്കാട് ഫീൽഡ് പബ്ലിസിറ്റി ഓഫിസർ എം. സ്മിതി സങ്കല്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ ചീഫ് മാനേജർ അശോക് വി. നാരായൺ, എഫ്.സി.ഐ മാനേജർ ജി. മജീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.