sumitha

കൊച്ചി: കോർപ്പറേറ്റ് ഡയറക്ടർമാരെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് ദേശീയ തലത്തിൽ രൂപീകരിച്ച സംഘടനയായ 'മെന്റർ മൈ ബോർഡ്' സംഘടിപ്പിച്ച മൂന്നാമത് വുമൺ ഡയറക്ടർ കോൺക്ലേവിൽ മണപ്പുറം ഫിനാൻസ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. സുമിത നന്ദന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. മികച്ച വനിതാ എക്‌സിക്യൂട്ടിവ് ഡയറക്ടർ വിഭാഗത്തിലാണ് സുമിത നന്ദന് പുരസ്‌കാരം. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നടന്ന ചടങ്ങിൽ ബി.എസ്.ഇയുടെ എസ്.എം.ഇ, സ്റ്റാർട്ട് അപ്പ് വിഭാഗം മേധാവി അജയ് താക്കൂർ, വിഎസ് ട്രാൻസ്(ഐ) ലിമിറ്റഡ് ചെയർമാൻ അശോക് ഷാ എന്നിവർ പുരസ്‌കാരം കൈമാറി. മണപ്പുറം ഫിനാൻസിന്റെ വളർച്ചയ്ക്ക് സുമിത നന്ദൻ നൽകിയ സംഭാവനകളാണ് പുരസ്‌കാര സമിതി പരിഗണിച്ചത്. പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഡോ. സുമിത നന്ദൻ പറഞ്ഞു.