മൂവാറ്റുപുഴ: തേനി ഹൈവേയിൽ കല്ലൂർക്കാട് നേത്രകാന്തി കണ്ണാശുപത്രിക്ക് സമീപം അമിത വേഗത്തിൽ വന്ന കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. കല്ലൂർക്കാട് ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളി സജി ജോസഫ് കളപ്പുരയ്ക്കലിനെയാണ് പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ രാവിലെ 11.30നാണ് സംഭവം. മൂവാറ്റുപുഴ ഭാഗത്ത് നിന്നു വന്ന ഓട്ടോറിക്ഷ വലരി കൊച്ചാപ്പ് റോഡിലേയ്ക്ക് തിരിയുമ്പോൾ അതേ ദിശയിൽ നിന്നു വന്ന കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.