അങ്കമാലി: അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂൾ വാർഷികാഘോഷം തുടങ്ങി. സി.എം.ഐ തിരുഹൃദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. ബെന്നി നാൽക്കര ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. അഗസ്റ്റിൻ മാമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിശിഷ്ടാതിഥിയായി. കൗൺസിലർമാരായ എ.വി. രഘു, ലേഖ മധു, വേങ്ങൂർ സെയ്ന്റ് ജോസഫ് പള്ളി വികാരി ഫാ. ജോയി ചക്യേത്ത്, സ്‌കൂൾ അസോസിയേറ്റ് ഡയറക്ടർ ഫാ. ആഞ്ജലോ ചക്കനാട്ട്, പ്രിൻസിപ്പൽ റീന രാജേഷ്, വൈസ് പ്രിൻസിപ്പൽ ഷാലി ജോസ് തുടങ്ങിയവർ സംസാരിച്ചു.