sibi

കൊച്ചി: സാങ്കേതികവിദ്യകൾ വികസിക്കുന്നതിനനുസരിച്ച് പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ ഉണ്ടാകണമെന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞു. പുല്ലേപ്പടി ദാറുൽ ഉലൂം ഹയർസെക്കൻഡറി സ്‌കൂൾ വജ്രജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച വിൻറ്റർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിലെ കാലാനുസൃത മാറ്റങ്ങളിലൂടെയേ യഥാർത്ഥ വികസനം സാദ്ധ്യമാകൂ. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ ഇടപെടൽ ഇക്കാര്യത്തിൽ ആവശ്യമാണെന്നും പറഞ്ഞു.
മാനേജർ എച്ച്. ഇ. മുഹമ്മദ് ബാബു സേട്ട് അദ്ധ്യക്ഷത വഹിച്ചു. സുബൈദ അഹമ്മദ്, അർഫാസ് ഇഖ്ബാൽ, നാസർ ലത്തീഫ്, ജബ്ബാർ പുന്നക്കാടൻ, റുമീന നിസാർ, രജനി കെ. നായർ, പി.എച്ച്. ഷാഹിന തുടങ്ങിയവർ പ്രസംഗിച്ചു.