പറവൂർ: ഹിന്ദുഐക്യവേദി വടക്കേക്കര മേഖല പ്രവർത്തക കുടുംബസംഗമം നാളെ ചക്കുമരശേരി കൃഷ്ണ ഓഡിറ്റോറിയത്തിൽ നടത്തും. രാവിലെ ഒമ്പതിന് ഗുരുദേവ വൈദിക തന്ത്രവിദ്യാപീഠം രക്ഷാധികാരി കെ.കെ. അനിരുദ്ധൻ തന്ത്രി ഉദ്ഘാടനം ചെയ്യും. സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. സി.ജി. കമലാകാന്തൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചിന് സമാപനസഭയിൽ ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു മുഖ്യപ്രഭാഷണം നടത്തും.