
വരാപ്പുഴ : കോരാമ്പാടം സർവീസ് സഹകരണ ബാങ്കിന്റെ ലൈവ് ഫിഷ് മാർക്കറ്റ് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള ഉദ്ഘടനം ചെയ്തു. ഐ.സി.എ.ആർ -സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ടി.എം. നജുമുദ്ധീൻ മുഖ്യാതിഥിയായിരുന്നു. കടമക്കുടി പഞ്ചായത്തിൽ കോരാമ്പാടം ബാങ്കിന്റെ സഹായത്തോടെ ചെയ്യുന്ന കൂടു മത്സ്യ കൃഷിയാണ് ക്രിസ്മസിനോട് അനുബന്ധിച്ചു വിളവെടുത്തത്.
22, 23,24 എന്നീ തിയതികളിൽ രാവിലെ 7 മണി മുതൽ വൈകിട്ട് ഏഴു വരെയാണ് ലൈവ്ഫിഷ് മാർക്കറ്റ്. കരിമീൻ, തിലോപ്പിയ, കാളഞ്ചി എന്നീ മീനുകൾ ജീവനോടെ കർഷകരിൽ നിന്നും നേരിട്ട് ഇടനിലകരില്ലാതെ വാങ്ങിക്കാനുള്ള അവസരമാണ് ബാങ്ക് ഒരുക്കുയിരിക്കുന്നത്.
കഴിഞ്ഞ 7 വർഷം ആയി ബാങ്ക് സി.എം.എഫ്.ആർ.ഐയുടെ സഹായത്തോടെ ലൈവ് ഫിഷ് മാർക്കറ്റ് നടത്തുന്നു. വിഷരഹിതമായ മത്സ്യം വിശ്വാസത്തോടെ ആളുകൾക്കു നൽകാൻ ബാങ്കിന് ഇതുവഴി സാധിക്കുന്നു.
ബാങ്ക് പ്രസിഡന്റ് ഹരോൾഡ് നികോൽസൺ അദ്ധ്യക്ഷത വഹിച്ചു. കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ്, വൈസ് പ്രസിഡന്റ് വിപിൻ രാജ്,ബാങ്ക് വൈസ് പ്രസിഡന്റ് ടി.എസ് സുനിൽ, ബോർഡ് മെമ്പര്മാരായ,ടി.കെ സുരാജ് , .ജോസി ഫ്രാൻസിസ്, പുഷ്കിൻ പോൾ, ഇ.എക്സ് ബെന്നി , ജോൺ ബെന്നി, സെക്രട്ടറി ജെ. രശ്മി എന്നിവർ പങ്കെടുത്തു.