നെടുമ്പാശേരി: ആറുവയസുകാരിയെ പിഡീപ്പിച്ചു കൊന്ന കേസിൽ പ്രതിക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയ പൊലീസ് നടപടിക്കെതിരെ കുന്നുകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ കെ.പി.സി.സി നിർവാഹക സമിതി അംഗം ഐ.കെ. രാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. പോൾ, ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. നന്ദകുമാർ, ഫ്രാൻസിസ് തറയിൽ, എം.എ. സുധീർ, സൈന ബാബു, എം.എ അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.