ആലുവ: തോട്ടുമുഖം ക്രൈസ്തവ മഹിളാലയം പബ്ലിക് സ്‌കൂൾ വാർഷിക ദിനാഘോഷം അസി. കളക്ടർ നിഷാന്ത് സിഹാറ ഉദ്ഘാടനം ചെയ്തു. സി.എസ്.ഐ കൊച്ചിൻ മഹാഇടവക ബിഷപ്പ് ബേക്കർ നൈനാൻ ഫെൻ ക്രിസ്മസ് സന്ദേശം നൽകി. സ്‌കൂൾ എക്‌സിക്യുട്ടീവ് ട്രസ്റ്റി ജോൺ മിനുമാത്യു അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ സെക്രട്ടറി മേരി ജേക്കബ്, പ്രൊഫ. ഡോ. ഫിലിപ്പ് ചെറിയാൻ, സി.എസ്. ജോണി, എലിസബത്ത് മാണി, സൂസൻ ജോർജ്, സിഷാ സൂസൻ ജോൺ, ഷിയാസ് എന്നിവർ സംസാരിച്ചു.