കൊച്ചി: തിരുനെല്ലിയുടെ പുതിയ വിഭവവങ്ങളുമായി സരസ് മേളയുടെ ഫുഡ്കോർട്ട്, തിരുനെല്ലി സ്പെഷ്യൽ രുചിയായ തിമോസാണ് ഫുഡ്കോർട്ടിലെ താരം. ചെന്നെല്ല്, ഗന്ധകശാല, ജീരക റൈസ് എന്നീ അരിയിനങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന മോമോസാണ് തിമോസ് എന്ന പേരിൽ അറിയപ്പെടുന്നത്. ഇതിനൊപ്പം ചിക്കൻ, ബീഫ്, കൂൺ, മുളം കൂമ്പ്, മറ്റ് മില്ലറ്റുകൾ എന്നിവ ചേർത്ത് ആവിയിൽ പുഴുങ്ങി എടുക്കും. ഇതിൽ സ്പെഷ്യലായി ഇലക്കറികളും ചേർക്കാറുണ്ട്. ഇതിനൊപ്പം പുളി, ശ‌ർക്കര, ഈന്തപ്പഴം എന്നിവ ചേർത്ത് നിർമ്മിക്കുന്ന സ്പെഷ്യൽ സോസും ഉണ്ടാകും. 60 രൂപയാണ് ഒരുപ്ലേറ്റിന്റെ വില. തിമോസ് കൂടാതെ ഗുണ്ടഗെ ചിക്കൻ, വനസുന്ധരി ചിക്കൻ, കാട്ടിൽ നിന്ന് ശേഖരിച്ച കിഴങ്ങ് കൊണ്ടുള്ള പായസവും ഈ സ്റ്റാളിലുണ്ട്. തിരുനെല്ലിയിൽ നിന്നെത്തിയ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ് സ്റ്റാൾ പ്രവർത്തിക്കുന്നത്.