
തൃപ്പൂണിത്തുറ: ഇൻഡ്യൻ പാർലമെന്റിലെ ജനാധിപത്യ ധ്വംസനത്തിനെതിരെയും പ്രതിപക്ഷ മെമ്പർമാരെ ഏകപക്ഷീയമായി സസ്പെൻഡ് ചെയ്തതിലുമുള്ള ബി.ജെ.പിയുടെ സ്വേച്ഛാധിപത്യ നിലപാടിനെതിരെയും സി.പി.ഐ തൃപ്പൂണിത്തുറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി എ.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി.വി. ചന്ദ്രബോസ്, ലോക്കൽ സെക്രട്ടറി കെ.കെ. സന്തോഷ്, പി.ജെ. മത്തായി, കെ.എൻ. ലതാനാഥൻ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.