കോലഞ്ചേരി: കുമ്മനോട് ഗവ. യു.പി സ്കൂളിൽ സംഘടിപ്പിച്ച സോഷ്യൽ സർവീസ് സ്‌കീം ദ്വിദിന സഹവാസ ക്യാമ്പ് സ്‌കൂൾ ലീഡർ ഇർഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി പ്രതിനിധി സാലിഹ മുഹമ്മദ് അദ്ധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് സി. സി. കുഞ്ഞുമുഹമ്മദ്, എം.പി .ടി.എ ചെയർപേഴ്‌സൺ പ്രീത മോഹൻ, ഹെഡ്മിസ്‌ട്രസ് കെ.എം. മേരി, എം.കെ. അലിയാർ, ടി.എം. നജീല എന്നിവർ സംസാരിച്ചു.