വൈപ്പിൻ: എളങ്കുന്നപ്പുഴ പഞ്ചായത്തിലെ മാലിപ്പുറം മൈതാനം ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 99.40 ലക്ഷം രൂപ അനുവദിച്ചു. കളിസ്ഥലത്തിന് പുറമെ, ഓപ്പൺ സ്റ്റേജ്, ചുറ്റുമതിൽ,​ സൗന്ദര്യവത്കരണവും വികസന പദ്ധതിയിൽ ഉൾപ്പെടുന്നു.
പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി എം.എൽ.എ അറിയിച്ചു. ഞാറക്കൽ ജയ്ഹിന്ദ് മൈതാന വികസനത്തിന് ഒരുകോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. പള്ളിപ്പുറം കച്ചേരിപ്പടി മൈതാനത്തിന് 1.15 കോടി രൂപ എം.എൽ.എ ഫണ്ടിൽ അനുവദിച്ചിട്ടുണ്ട്.