കോലഞ്ചേരി: വടവുകോട് എൽ.പി സ്കൂളിന് അനുവദിച്ച ബസിന്റെ ഫ്ളാഗ് ഓഫ് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് ചെയർമാൻ ജൂബിൾ ജോർജ്, എൽസി പൗലോസ്, ശ്രീരേഖ അജിത്, ഹെഡ്മാസ്​റ്റർ സുരേഷ് ടി. ഗോപാൽ, സി.ആർ. അമൽ എന്നിവർ സംസാരിച്ചു.