വൈപ്പിൻ: നായരമ്പലം പഞ്ചായത്ത് 14 ാം വാർഡിൽ കൊച്ചമ്പലം ജനകീയോത്സവം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.പി. ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. നായരമ്പലം സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ബി. ജോഷി,​ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ എൻ.കെ. ബിന്ദു, പഞ്ചായത്ത് അംഗം കെ.വി. ഷിനു എന്നിവർ സംസാരിച്ചു.
വാർഡിലെ അമൃത അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാൻ സുഭാഷ് കുമാർ നരണാട്ട് സൗജന്യമായി നൽകിയ ഭൂമിയുടെ ആധാരം എം.പി. ശ്യാംകുമാറും വി.കെ. മായയും ചേർന്ന് ഏറ്റുവാങ്ങി.