1

മട്ടാഞ്ചേരി: അഞ്ച് കിലോയിലധികം കഞ്ചാവുമായി യുവാവിനെ മട്ടാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു.മട്ടാഞ്ചേരി പനയപ്പിള്ളി കോർപ്പറേഷൻ കോളനിയിൽ രാകേഷി​(24)നെയാണ് അസി. കമ്മിഷണർ കെ.ആർ മനോജ്,സബ് ഇൻസ്പെക്ടർ ജിൻസൻ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

രഹസ്യവിവരം കിട്ടിയതരനുസരിച്ച് പൊലിസ് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. സബ് ഇൻസ്പെക്ടർമാരായ ജിമ്മി ജോസ്, ശിവൻകുട്ടി കെ .കെ, മധുസൂദനൻ, അസി. സബ് ഇൻസ്പെക്ടർമാരായ രാജേഷ്കുമാർ, ഷീബ, സീനിയർ സിവിർ പൊലീസ് ഓഫിസർമാരായ എഡ്വിൻ റോസ്, ശ്രീകുമാർ എ.ടി​, ഹരിപ്രസാദ്, സിവിൽ പൊലീസ് ഓഫിസർമാരായ ബേബിലാൽ, അക്ഷര എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷ സമയത്ത് വില്പന നടത്തുന്നതിനായാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി പറഞ്ഞു.