
തൃപ്പൂണിത്തുറ: ഭാരതീയ ജനതാ ന്യൂനപക്ഷമോർച്ച മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദർശ വിദ്യാലയത്തിലെ കുട്ടികളോടും മാതാപിതാക്കളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു. കാരിക്കേച്ചർ കലാകാരൻ അഞ്ജൻ സതീഷ് ഉദ്ഘാടനം ചെയ്തു. ന്യുനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് റാണിപീറ്റർ അദ്ധ്യക്ഷയായി. ബി.ജെ.പി ദേശീയ സമിതി അംഗം അഡ്വ. സാബു വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി അജിത്കുമാർ, മേഖലാ പ്രസിഡന്റ് പി.എൽ. ബാബു, നഗരസഭാ പ്രതിപക്ഷ നേതാവ് പി.കെ. പീതാംബരൻ, ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി അലക്സ് ചാക്കോ, എം.എ. ലത്തീഫ്, സമീർ ശ്രീകുമാർ എന്നിവർ സംസാരിച്ചു.