
കൊച്ചി: അൽ മുക്താദിർ ജുവലറി ഗ്രൂപ്പിന്റെ നാലാം വാർഷികവും പുതുവത്സര ആഘോഷവും പരിഗണിച്ച് ഡിസംബർ 27 വരെ സ്വർണാഭരണങ്ങൾ പണിക്കൂലിയില്ലാതെ വാങ്ങാൻ അൽ മുക്താദിറിന്റെ ഷോറൂമുകളിൽ അവസരമൊരുക്കുന്നു. ആന്റിക്, ചെട്ടിനാട്, ടർക്കിഷ്, കൊൽക്കത്ത തുടങ്ങിയ എല്ലാ ഡിസൈനുകളി ലുമുള്ള ആഭരണങ്ങൾക്കും പണിക്കൂലി ഈടാക്കില്ല. 'ഭാഗ്യ വധുവിന് വിവാഹ സ്വർണാഭരണം'നൽകുന്ന ഓഫറിലൂടെ നറുക്കെടുപ്പിലെ വിജയിക്ക് വാങ്ങുന്ന അതേ തൂക്കത്തിൽ സ്വർണം സൗജന്യമായി ലഭിക്കും. രണ്ടാം സമ്മാനമായി വാങ്ങുന്നതിന്റെ പകുതി സ്വർണവും മൂന്നാം സമ്മാനമായി വാങ്ങുന്നതിന്റെ 25 ശതമാനവും സൗജന്യമായി ലഭിക്കും. ഇതിന്റെ നറുക്കെടുപ്പ്ഡിസംബർ 28ന് നടക്കും.