
കൊച്ചി: അപരിഷ്‌കൃതവും അശാസ്ത്രീയവുമായ ക്രിമിനൽ ഭേദഗതി നിയമങ്ങൾ പിൻവലിക്കണമെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ആവശ്യപ്പെട്ടു. അഭിഭാഷക ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഹൈക്കോടതിയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിമിനൽ നിയമസംവിധാനത്തിന്റെയും സാമൂഹ്യ നന്മയുടെയും താത്പര്യങ്ങളല്ല ഭേദഗതികൾക്കുഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ അഭിഭാഷക സംഘടനകളെ പ്രതിനിധീകരിച്ച് ജസ്റ്റിൻ ജേക്കബ് പി. ചന്ദ്രശേഖർ, വി.എസ്. ശ്രീജിത്ത്, സി.എം. നാസർ, സി.ഇ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.