
കൊച്ചി: രാജ്യത്തെ മുൻനിര ലൈഫ് ഇൻഷ്വറൻസ് സ്ഥാപനമായ എച്ച്.ഡി.എഫ്.സി ലൈഫും കരൂർ വൈശ്യ ബാങ്കും ധാരണാപത്രം ഒപ്പിട്ടു. സമ്പാദ്യം, നിക്ഷേപം, വിരമിക്കൽ, ഗുരുതര രോഗങ്ങൾ എന്നിവയ്ക്കുള്ള പരിഹാരങ്ങളുള്ള എച്ച്.ഡി.എഫ്.സി ലൈഫിന്റെ വിപുലമായ ഇൻഷ്വറൻസ് ഉത്പന്നങ്ങൾ ലഭ്യമാക്കാൻ കരൂർ വൈശ്യ ബാങ്കിന്റെ ഈ കോർപ്പറേറ്റ് ഏജൻസി ക്രമീകരണം
സഹായിക്കും.
കരൂർ വൈശ്യ ബാങ്കിന്റെ ബാങ്കിംഗ് അനുഭവവും എച്ച്.ഡി.എഫ്.സി ലൈഫിന്റെ വൈദഗ്ധ്യവും സമന്വയിപ്പിച്ച് മികച്ച സേവനത്തോടൊപ്പം നിരവധി ആനുകൂല്യങ്ങളും നൽകാൻ ഈ സഹകരണം സഹായിക്കും.