
കൊച്ചി: വണ്ടർലാ കൊച്ചിയിൽ ഇന്ന് മുതൽ ജനുവരി ഒന്ന് വരെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ. വിപുലമായ സംവിധാനങ്ങൾ ഒരുക്കുന്നു.
ആഘോഷങ്ങളുടെ ഭാഗമായി,പാർക്കിന്റെ പ്രവർത്തന സമയം 8.30 വരെ ദീർഘിപ്പിച്ചു. റൈഡുകൾ വൈകിട്ട് 7 മണി വരെയും,ഫുഡ് ഫെസ്റ്റ്,ക്രിസ്തുമസ് ആഘോഷപരിപാടികൾ 8:30വരെയും ആസ്വദിക്കാം. പ്രശസ്ത പിന്നണി ഗായകരായ കീർത്തന ശബരീഷ്, ജോബിജോൺ, സുധീഷ് ചാലക്കുടി എന്നിവരുടെ ഗാനമേളകളും സോളോ ഫോക്കിന്റെയും രജീഷ് എൻ രമേശനും സംഘവും അവതരിപ്പിക്കുന്ന ലൈവ് ബാൻഡുകളും ഉണ്ടായിരിക്കും.
എല്ലാ ഇടങ്ങളിലും അവധിക്കാലത്തിന്റെ ആവേശം ഉയർത്തി റൈഡുകളും കലാപരിപാടികളും ഫുഡ് ഫെസ്റ്റും ആസ്വദിക്കാൻ തയ്യാറെടുപ്പുകൾ നടത്തുകയാണെന്ന് വണ്ടർലാ ഹോളിഡേയ്‌സിന്റെ മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.