
കൊച്ചി: നിർമിതബുദ്ധി അധിഷ്ഠിത ആശയവിനിമയം സാധ്യമാക്കാൻ ലാർജ് ലാംഗ്വേജ് മോഡൽ അവതരിപ്പിച്ച് ഒല. ഒലയുടെ എഐ കമ്പനിയായ കൃത്രിമാണ് നിർമിത ബുദ്ധി ഉപയോഗിച്ചുള്ള എൽ.എൽ.എം വികസിപ്പിച്ചത്. ബംഗലൂരുവിലും സാൻഫ്രാൻസിസ്‌കോയിലുമുള്ള കംപ്യൂട്ടർ വിദഗ്ധരുടെ സഹകരണത്തോടെ നിർമിച്ച പുതിയ എൽ.എൽ.എം രാജ്യത്തെ ഒട്ടുമിക്ക ഭാഷകളിലും എ.ഐ അധിഷ്ഠിത ആശയവിനിമയം സാധ്യമാക്കും.
കൃത്രിം ബേസ്, കൃത്രിം പ്രൊ എന്നിവ ചേർന്നതാണ് ഒല കൃത്രിം. എംഎംഎൽയു, ഒരു മലയാളം കവിതയിൽനിന്ന് ബോളിവുഡ് സിനിമയിലേക്കും മസാലദോശ ചേരുവയിലേക്കുമെല്ലാം ഞൊടിയിടയിൽ മാറാൻ പാകത്തിലുള്ളതാണ് ഒല കൃത്രിം മോഡൽ. വ്യത്യസ്ത ഇന്ത്യൻ ഭാഷകളിൽ എഐ സഹായം ആവശ്യമുള്ളവർക്കായി എപിഐയായി അടുത്ത ജനുവരി മുതൽ കൃത്രിം ഉണ്ടാവും.
വിദ്യാഭ്യാസം മുതൽ ബിസിനസ് ആശയവിനിമയം വരെ വിവിധ ആവശ്യങ്ങൾക്കായി കൃത്രിം ഉപയോഗപ്പെടുത്താം.