ഏലൂർ: മഞ്ഞുമ്മൽ മാടപ്പാട്ട് റോഡരികിൽ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന ബിവറേജസ് ഔട്ട്‌ലെറ്റ് നഗരസഭയുടെ ഡി.ആൻഡ്.ഒ ലൈസൻസ് സർട്ടിഫിക്കറ്റില്ലാത്തതിനാൽ എക്സൈസ് വകുപ്പ് അടച്ചുപൂട്ടി. മദ്യ വില്പനശാലക്കെതിരെ ഉയർന്ന പരാതിയിൽ ഹൈക്കോടതി വിധിയുടെ കൂടി അടിസ്ഥാനത്തിലാണ് നടപടി . വില്പനശാല മുറിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിയമപ്രകാരം ക്രമീകരിച്ചാൽ മാത്രമേ നഗരസഭാ ലൈസൻസ് ലഭ്യമാക്കാൻ കഴിയൂയെന്നാണ് നഗരസഭയുടെ നിലപാട്.