
തൃപ്പൂണിത്തുറ: തെക്കൻ പറവൂർ സെന്റ് ജോൺസ് സീനിയർ സെക്കൻഡറി സ്കൂളിലെ ക്രിസ്മസ് ആഘോഷ പരിപാടികൾ ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. മനോജ് വർഗീസ് തുരുത്തേൽ അദ്ധ്യക്ഷനായി. അംഗം ആനി അഗസ്റ്റിൻ, അസി. മാനേജർ വി.വൈ. തോമസ്, അക്കാഡമി പ്രിൻസിപ്പൽ സൂസി ചെറിയാൻ, പ്രിൻസിപ്പൽ പി. ധന്യ, പി.ടി.എ പ്രസിഡന്റ് ബെന്നി ഔസേപ്പ്, സജിൽ കുര്യാക്കോസ്, ജിസ്മോൻ തോമസ് തുടങ്ങിയവർ സംസാരിച്ചു. 23 നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റും കേക്കും വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു.