y

തൃപ്പൂണിത്തുറ: സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സി.വി. ഔസേഫിനെ അനുസ്മരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സി. സുരേന്ദ്രൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി പി. വാസുദേവൻ അദ്ധ്യക്ഷനായി. ടി.സി. ഷിബു, അഡ്വ. എസ്. മധുസൂദനൻ, കെ.ടി. തങ്കപ്പൻ എന്നിവർ സംസാരിച്ചു.