തൃപ്പൂണിത്തുറ: എരൂർ ശ്രീനാരായണ ഗുരുവരാശ്രമ സംഘം ശ്രീഗുരുമഹേശ്വര ക്ഷേത്രത്തിലെ ഉത്സവം 27 ന് ആരംഭിച്ച് ജനുവരി രണ്ടിന് ആറാട്ടോടെ സമാപിക്കും.
27 ന് വൈകിട്ട് 6.30 ന് കൊടിയേറ്റ്, 7.45 ന് തിരുവാതിരകളി, 8 ന് നൃത്തനൃത്ത്യങ്ങൾ, നൃത്ത പരിപാടികൾ.
28 ന് വൈകിട്ട് 6 ന് കോൽക്കളി, 7.15 ന് മെഗാ തിരുവാതിരകളി, 8 ന് നാടകം 'ചന്ദ്രികയ്ക്കുമുണ്ടൊരു കഥ'.
29 ന് വൈകിട്ട് 6 ന് ചിന്ത്പാട്ട്, 6.30 ന് തിരുവാതിരകളി, 7 ന് നൃത്തനൃത്ത്യങ്ങൾ, 8.15 ന് നൃത്തപരിപാടികൾ, 9.30 ന് താലംവരവ്, പഞ്ചാരിമേളം.
30 ന് എട്ടിന് ഗാനമേള. 31 ന് വൈകിട്ട് 6.30 ന് തിരുവാതിരകളി, 7 ന് നൃത്തസന്ധ്യ, 9 ന് പുഷ്പാഭിഷേകം, 9.15 ന് താലം വരവ്.
ജനുവരി ഒന്നിന് വലിയ വിളക്ക്. രാവിലെ 6 ന് ഗണപതിഹോമം, എട്ടിന് കാഴ്ചശ്രീബലി, വൈകിട്ട് 4 ന് ഓട്ടൻതുള്ളൽ, 6 ന് കാഴ്ചശ്രീബലി, പകൽപൂരം, പാണ്ടിമേളം, വലിയ കാണിക്ക, 8.30 ന് നൃത്തനൃത്ത്യങ്ങൾ, 11 ന് പള്ളിവേട്ട പുറപ്പാട്, 11.30 ന് പള്ളിവേട്ട എഴുന്നള്ളത്ത്.
ജനുവരി 2 ന് ആറാട്ട്. പുലർച്ചെ 5.45 ന് ഗോദർശനം, വൈകിട്ട് 6.30 ന് തിരുവാതിരക്കളി, 8 ന് കൊച്ചിൻ ലയരാഗ അവതരിപ്പിക്കുന്ന സുവർണ ഗീതങ്ങൾ, കൊടിയിറക്കൽ, ആറാട്ട് കലശം.