കൊച്ചി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തിന് നിയമസഹായം നൽകുമെന്ന് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ മിഷൻ (എച്ച്.ആർ.പി.എം) ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല മാതാപിതാക്കളെ അറിയിച്ചു.
പ്രതിയെ വെറുതെ വിട്ട കട്ടപ്പന കോടതി വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിന് കുടുംബത്തെ നിയമനടപടികളിൽ സഹായിക്കുമെന്ന് പ്രകാശ് ചെന്നിത്തല പറഞ്ഞു.