കൊച്ചി: ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾക്കായി സംസ്ഥാനത്തിന് 1,404.50 കോടി രൂപ കേന്ദ്ര സർക്കാർ നൽകിയിട്ടും മാവേലി സ്റ്റോറുകളിലും സപ്ളൈക്കോ സൂപ്പർ മാർക്കറ്റുകളിലും സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കാത്തത് സാധാരണക്കാർക്ക് ക്രിസ്മസ് നിഷേധിക്കുന്നതിന് തുല്യമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ആരോപിച്ചു.
സപ്ളൈക്കോയുടെ ക്രിസ്മസ് ഫെയറുകൾ തുടങ്ങിയിട്ട് മൂന്നു ദിവസമായി. ഇനിയും സബ്‌സിഡി സാധനങ്ങളിൽ പകുതി പോലും എത്തിയിട്ടില്ല. ഇത് പാവങ്ങളോട് പിണറായി സർക്കാർ കാണിക്കുന്ന പാതകമാണെന്നും അദ്ദേഹം പറഞ്ഞു.