കൊച്ചി: ഹാജി മൊയ്തീൻ ഷായും പ്രവർത്തകരും ജനതാദളിൽ (എസ്) ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ബംഗളൂരുവിൽ വച്ച് നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് ഹാജി മൊയ്തീൻ ഷാ വാ‌ർത്താസമ്മേളനത്തിൽ പറഞ്ഞു. 2024ലെ തിരഞ്ഞെടുപ്പിൽ ബി.ജി.പിയെ അധികാരത്തിൽ നിന്ന് മാറ്റിനിറുത്തുകയാണ് ലക്ഷ്യം. 28ന് രാവിലെ 10ന് എറണാകുളം അദ്ധ്യാപക ഭവനിൽ പാ‌ർട്ടി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.