അങ്കമാലി: റോജി എം. ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം.എൽ.എ കപ്പ് സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിൽ പ്ലേയേഴ്‌സ് കുറുമശേരി ചാമ്പ്യൻ. ടൂർണമെന്റിൽ 32 ടീമുകൾ പങ്കെടുത്തു. ടൂർണമെന്റിന്റെ സമാപന സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം ഷറഫുദ്ദീൻ മുഖ്യാതിഥിയായി. കൊറിയയിൽ നടന്ന വേൾഡ് മാസ്റ്റേഴ്സ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കിയ പീറ്റർ ജോസഫ് ഞാളിയനെ ചടങ്ങിൽ ആദരിച്ചു. നഗരസഭാ ചെയർമാൻ മാത്യു തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ലതിക ശശികുമാർ, ഷൈജൻ തോട്ടപ്പിള്ളി, ജില്ലാപഞ്ചായത്ത് അംഗം ഷൈനി ജോർജ്, മിമിക്രി കലാകാരൻ പ്രമോദ് മാള എന്നിവർ പങ്കെടുത്തു.