പെരുമ്പാവൂർ: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ ചരമദിനം ആചരിച്ചു. മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് ഷാജി സലീം അദ്ധ്യക്ഷത വഹിച്ചു. കുറുപ്പംപടി ബ്ളോക്ക് പ്രസിഡന്റ് ജോയി പൂണേലി, കെ.പി.വർഗീസ്, എൻ.എ. റഹീം, സി.കെ. രാമകൃഷ്ണൻ, വി.പി.നൗഷാദ്, ആനി മാർട്ടിൻ. സാലിദാ സിയാദ് എന്നിവർ സംസാരിച്ചു.