പെരുമ്പാവൂർ: കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ അനുസ്മരണ സമ്മേളനം നടത്തി.കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക്
വൈസ് പ്രസിഡന്റ് കെ.എ. സിബി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി.ജോഷി അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മേരി കുര്യാക്കോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേസിൽ ജോയി, ജോസഫ് രഞ്ജിത്ത്, പി.എം. മുജീബ്, ജിൻസൺ മാടപ്പള്ളി, പി. കെ. തങ്കമ്മ, ടി.കെ രമണൻ, ഷിജി, രാജമ്മ രാജൻ, ജെസി ബേസിൽ എന്നിവർ സംസാരിച്ചു.