പട്ടിമ​റ്റം: കോൺഗ്രസ് പട്ടിമ​റ്റം ബ്ലോക്ക് കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ കെ. കരുണാകരന്റെ 13ാം ചരമവാർഷികാചരണം പ്രസിഡന്റ് കെ.വി. എൽദോ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ സി.പി. ജോയ് അനുസ്മരണ പ്രഭാഷണം നടത്തി. പട്ടിമ​റ്റം മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി, ബ്ലോക്ക് സെക്രട്ടറി കെ.ജി. മന്മദൻ, എ.പി. കുഞ്ഞു മുഹമ്മദ്, കെ.എം. പരീത് പിള്ള, വി.ജി. വാസുദേവൻ, എ എസ്. മക്കാർ കുഞ്ഞ്, ഷെബിസ് ചെമ്മലക്കുടി, കെ.വി. മണിയപ്പൻ, സദീർ കുമ്മനോട്, വി.എം. മുഹമ്മദ് എന്നിവർ സംസാരിച്ചു.