
കൊച്ചി: എ.ഐ.ടി.യു.സി 18-ാം സംസ്ഥാനസമ്മേളനം ജനുവരി രണ്ടു മുതൽ അഞ്ചു വരെ എറണാകുളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ആദ്യദിനം വൈകിട്ട് നാലിന് സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു പതാക ഉയർത്തും. പൊതുസമ്മേളനം ദേശീയ വർക്കിംഗ് പ്രസിഡന്റ് ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. കെ.എം. ദിനകരൻ അദ്ധ്യക്ഷത വഹിക്കും. മൂന്നിന് രാവിലെ പ്രതിനിധിസമ്മേളനം എ.ഐ.ടി.യു.സി അഖിലേന്ത്യ ജനറൽസെക്രട്ടറി അമർജിത് കൗർ ഉദ്ഘാടനം ചെയ്യും. 1300 പ്രതിനിധികൾ പങ്കെടുക്കും. നാലിന് പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം വേൾഡ് ഫെഡറേഷൻ ഒഫ് ട്രേഡ് യൂണിയൻസ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.